kottayam
പാലാ ഉപതെരഞ്ഞെടുപ്പ് അടുത്ത പശ്ചാതലത്തില്‍ എങ്ങുമെത്താതെ യു.ഡി.എഫ് സ്ഥാനാര്‍ത്തി നിര്‍ണയം. എന്നാല്‍ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി, ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന രീതിയില്‍ ജോസ് പക്ഷത്ത് നിന്ന് ഉയര്‍ന്ന് വന്ന പ്രചാരണങ്ങളെ കോണ്‍ഗ്രസ് നേതൃത്വം തള്ളി.
ജോസ് കെ മാണി മത്സരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. രാജ്യസഭാ സീറ്റ് കൈവിട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് ജോസ് കെ മാണിയെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.