കുംബ്ലെയുടെ രാജിയില്‍ കോഹ്‌ലിക്കെതിരെ പ്രതിഷേധമുയരുന്നു.

Glint staff
Wed, 21-06-2017 06:21:47 PM ;

anilkumble

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തുനിന്നു രാജിവച്ച അമഭാവത്തില്‍ ടീം നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ സമുഹമാധ്യമങ്ങളില്‍ പ്രതിഷേധമുയരുന്നു.ഇന്നലെ രാത്രി യാണ് കുംബ്ലെ രാജിക്കത്ത് ബി സി ഐ സി ക്ക് കൈമാറിയത്.

അതിനുശേഷം വന്ന കുംബ്ലെയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. തന്റെ രാജിക്ക് പിന്നില്‍ കോഹ്ലിയാണെന്ന് പോസ്റ്റില്‍ നിന്ന് വ്യക്തമാണ്.

ഇതിനെ തുടര്‍ന്നാണ് സമുഹമാധ്യമങ്ങില്‍ കോജ്‌ലിക്കെതിരെ വന്‍ പ്രതിഷേധമുയരുന്നത്. ഐ സി സി ചാമ്പ്യന്‍സ് ട്രോഫി മത്സരതിഞ്ഞടുയിലാണ് ഇരുവരും തമ്മിലുള്ള കലാഹം മറനീക്കി പുറത്തു വന്നത്. പരിശീലന സമയത്തു പോലും ഇരുവരും തമ്മില്‍ സംസാരമുണ്ടായിരുന്നില്ല എന്ന വാര്‍ത്തകള്‍ റിപ്പോര്‍ട് ചെയ്തിരുന്നു.

കുംബ്ലെ രാജിവച്ചതിനാല്‍  ഈ വരുന്ന വെസ്‌റ് ഇന്‍ഡീസ് പര്യടനത്തില്‍ പരിശീലകനില്ലാതെയാണ് ഇന്ത്യ പോകുന്നത്.ഈ സാഹചര്യത്തില്‍ പുതിയ പരിശീലകനെ പെട്ടെന്ന് തെരെഞ്ഞെടുക്കുവാനുള്ള ശ്രമത്തിലാണ് ബി സി സി ഐ.
മുന്‍ താരം വീരേന്ദര്‍ സേവഗിന്റെ പേരാണ് സജീവമായിട്ടു പരിഗണിക്കുന്നത്

 

Tags: