Skip to main content

 


Champions Trophy 2017

ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് പാക്കിസ്ഥാനോട് നാണം കെട്ട തോല്‍വി.180 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ പരീജയപ്പെടുത്തിയത്.
ടോസ് അനുകൂലമായിരുന്നെങ്കിലും ആ ആനുകൂല്യം മുതലാക്കാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കായില്ല. ബാറ്റിംഗിനനുകൂല മായ പിച്ചായിരുന്നിട്ടും ആയിരുന്നിട്ടും ആദ്യം ബോള്‍ ചോയ്യാനാണ് ഇന്ത്യ തീരുമാനിച്ചത്.  അതിന് കണക്കിന് പക്കിസ്ഥാന്‍ ബാറ്റിസ് മാന്മാര്‍ മറുപടി നല്‍കുകയും ചെയ്തു. ആദ്യ വിക്കറ്റ് വീണത് പാക്കിസ്ഥാന്‍ സ്‌കോര്‍ 150 നോടടുത്തപ്പോഴാണ്. അമ്പതോവര്‍ പൂര്‍ത്തിയായപ്പോള്‍ പാക്കിസ്ഥാന്‍ 338 എടുത്തു.

പൊതുവെ ഫോമിലായിരുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഈ ലക്ഷ്യം മറികടക്കാന്‍ പ്രയാസമില്ലെന്നു കരുതിയന്നവരായിരുന്നു ഏറെയും. പക്ഷെ ആദ്യം മുതലെ തന്നെ പാക് ബോളര്‍ന്മാര്‍ കത്തിക്കയറി. റണ്ണൊന്നും എടുക്കുന്നതിന് മുന്‍പ് തന്നെ രോഹിത്തിനെയും പിന്നെ കോഹ്ലിയെയും നഷ്ടമായി. പിന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാനന്മാക്ക് ഒരിടവും നല്‍കാത്ത പ്രകടനമായിരുന്നു പാക്കിസ്ഥാന്‍ ബോളര്‍ന്മാര്‍. ഇടക്ക് ഹര്‍ദിക്ക് പാണ്ട്യ ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും റണ്ണൗട്ടായി.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പാക്കിഅസ്ഥാനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചിരുന്നു.എന്നാല്‍ ഫൈനലില്‍ ഒരുപോലെ തിളങ്ങിയ പാക്ക് ബാറ്റിഗ് -ബോളിംഗ് നിരക്കു മുന്നില്‍ അടിയറവു പറയേണ്ടിവന്നു.