Tue, 11-02-2020 12:44:13 PM ;
അണ്ടര്‍-19 ലോകകപ്പ് ഫൈനലിന് ശേഷം തമ്മിലടിച്ച ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും താരങ്ങള്‍ക്ക് ഐ.സി.സി വിലക്കേര്‍പ്പെടുത്തി. ഇന്ത്യയുടെ രണ്ട് താരങ്ങള്‍ക്കും ബംഗ്ലാദേശിന്റെ മൂന്ന് താരങ്ങള്‍ക്കുമാണ് ഐ.സി.സി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ രവി ബിഷ്‌ണോയും അകാശ് സിങും ബംഗ്ലാദേശിന്റെ തൗഹീദ് ഹൃദോയ്, ഷമീര്‍ ഹുസൈന്‍, റകീബുല്‍ ഹസന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
ബംഗ്ലദേശ് താരങ്ങളായ തൗഹീദ് ഹൃദോയിക്ക് 10 മത്സരങ്ങളില്‍നിന്നാണ് വിലക്ക്. ഷമിം ഹുസൈന് എട്ടു മത്സരങ്ങളും റകീബുല്‍ ഹസ്സന് നാല് മത്സരങ്ങളും നഷ്ടപ്പെടും. ഇന്ത്യന്‍ താരം ആകാശ് സിങ്ങിന് എട്ടു മത്സരങ്ങള്‍ നഷ്ടമാകും. എട്ടു സസ്പെന്‍ഷന്‍ പോയിന്റാണ് ആകാശ് സിങ്ങിന് ഐ.സി.സി ചുമത്തിയത്.