ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ഏകദിനത്തിലും തോല്‍വി സമ്മതിച്ച് പരമ്പര നഷ്ടപ്പെടുത്തി ഇന്ത്യ. ഓക്‌ലന്‍ഡില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 22 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ന്യൂസിലന്‍ഡ് 274 റണ്‍സ് എടുത്തപ്പോള്‍ ഇന്ത്യയ്ക്ക് 48.3 ഓവറില്‍ 251 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മല്‍സരങ്ങളുള്ള പരമ്പര കിവീസ് 2-0ന് സ്വന്തമാക്കി.
ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യ ഒരു പരമ്പരയില്‍ തോല്‍വി നേരിടുന്നത്.
ഓക്ലന്‍ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കാര്യമായ പ്രകടനം നടത്തിയത് ശ്രേയസ്സ് അയ്യര്‍, രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്‌നി എന്നിവര്‍ മാത്രമാണ്.
രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റ മല്‍സരം കളിക്കുന്ന കൈല്‍ ജാമിസണെ കൂട്ടുപിടിച്ച് റോസ് ടെയ്‌ലര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് അവസാന ഓവറുകളില്‍ കിവികള്‍ക്ക് തുണയായി മാറിയത്.