Skip to main content

Twenty Twenty

ന്യൂസിലന്‍ഡിന് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ആവേശോജ്വലമായ ജയം. ആതിഥേയരായ ന്യൂസിലന്‍ഡിനെ ആറു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ശ്രേയസ് അയ്യരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കളി അവസാനിക്കാന്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കേ വിജയം സമ്മാനിച്ചത്. കേവലം 29 പന്തില്‍ നിന്ന് 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ ആകെ 58 റണ്‍സാണ് ശ്രേയസ് അടിച്ചെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് എടുത്തു. കിവീസിനായി കോളിന്‍ മുന്റോയും കെയ്ന്‍ വില്ല്യംസണും റോസ് ടെയ്‌ലറും അര്‍ധ സെഞ്ചുറി നേടി. 

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മയെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും കെ. എല്‍ രാഹുലും കോഹ്ലിയും ചേര്‍ന്ന് ജയത്തിലേക്കടുപ്പിച്ചു. എന്നാല്‍ അര്‍ധ സെഞ്ചുറി തികച്ച രാഹുലും 45 റണ്‍സെടുത്ത കോഹ്ലിയും അടുത്തടുത്ത് തന്നെ പുറത്തായത് ഇന്ത്യന്‍ ചേസിംഗിന്റെ വേഗത കുറച്ചു. ഇത് ഒരു ഘട്ടത്തില്‍ മല്‍സരം കൈവിട്ട് പോയെന്ന തോന്നല്‍ കാണികളിലുണ്ടാക്കി. എന്നാല്‍ ശ്രേയസ് അയ്യരുടെ മിന്നും പ്രകടനം ഇന്ത്യയെ കാത്തു.