ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം. സിഡ്‌നി ടെസ്റ്റ് മഴ കാരണം സമനിലയില്‍ കലാശിച്ചതോടെയാണ് ഇന്ത്യയുടെ നീണ്ട 71 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായത്. നാല് മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയായിരുന്നു.
സിഡ്‌നി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 300 റണ്‍സിനു പുറത്തായ ഓസ്‌ട്രേലിയ ഫോളോ ഓണ്‍ വഴങ്ങിയിരുന്നു. പക്ഷേ പ്രതികൂല കാലാവസ്ഥ ഇന്ത്യന്‍ ജയത്തിന് വിഘാതമാവുകയായിരുന്നു. എങ്കിലും 31 വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍ ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കുന്ന ടീം എന്ന ഖ്യാതി നേടാനും ടീം ഇന്ത്യക്കായി. മൂന്ന് സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര പരമ്പരയിലെ താരമായി.