Skip to main content

 virat-kohli

ഫോബ്സ് മാഗസിന്‍ പുറത്തു വിട്ട ഏറ്റവുമധികം വരുമാനമുള്ള കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും. പട്ടികയില്‍ 83-ാം സ്ഥാനത്തുള്ള കോഹ്‌ലിയുടെ വാര്‍ഷിക വരുമാനം 24 മില്യണ്‍ യു.എസ് ഡോളറാണ് . 275 മില്യണ്‍ ഡോളര്‍ വരുമാനമുള്ള ബാക്സിംഗ് താരം മെയ് വെതറാണ് പട്ടികയില്‍ ഒന്നാമത്.

 

രണ്ടാം സ്ഥാനത്ത്  ലയണല്‍ മെസ്സിയാണ്. 111 മില്യണ്‍ ഡോളറാണ് താരത്തിന്റെ വരുമാനം. തൊട്ടു പന്നില്‍ 108 മില്യണ്‍ വരുമാനമുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.

 

പിട്ടികയിലെ ആദ്യ നൂറ് പേരില്‍ 40 പേര്‍ ബാസ്‌ക്കറ്റ് ബോള്‍ താരങ്ങളാണ്. ബെയ്സ് ബോളില്‍ നിന്ന് 14 താരങ്ങളും എന്‍.എഫ്.എല്‍ നിന്ന് 18 താരങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഗോള്‍ഫില്‍ നിന്ന് 5 താരങ്ങളും ഫുട്ബോളില്‍ നിന്ന് 9 താരങ്ങളും  ബോക്സിംഗ് ടെന്നീസ് എന്നീ കായിക ഇനങ്ങളില്‍ നിന്ന് 4 താരങ്ങളും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യ നൂറില്‍ ഒരു വനിതാ കായിക താരംപോലും ഇടം നേടിയിട്ടില്ല.