കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മരണപോരാട്ടമാണ് .പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയിച്ചേ മതിയാകൂ. പൂണെ സിറ്റിയെ നേരിടുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകരും കളിക്കാരും ആഗ്രഹിക്കുന്നില്ല. വൈകിട്ട് 8 മണിക്ക് പൂണെ ബാലേവാടി സ്റ്റേഡിയത്തിലാണ് മത്സരം.
പോയിന്റ് പട്ടികയില്‍ ഇരു ടീമുകളും തമ്മില്‍ വലിയ അന്തരമാണ് ഉള്ളത്. 13 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തും, 12 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി പൂണെ മൂന്നാം സ്ഥാനത്തുമാണ്. കൊച്ചിയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ പൂണെയെ സമനിലയില്‍ തളക്കാനായി എന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ഏക ആശ്വാസം.
തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ക്ക് ശേഷമാണ് പൂണെ ഇന്നിറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ചെന്നൈയേയും ഫോമിലേക്ക് എത്താത്ത കൊല്‍ക്കത്തയേയും പരാജയപ്പെടുത്തിയതിന ശേഷമാണ് പൂണെ ഹോം ഗ്രൗണ്ടില്‍ ബൂട്ട് കെട്ടുന്നത്. ബ്ലാസ്റ്റേഴ്‌സ് ആകട്ടെ തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷം കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്ക് എതിരെ വിജയിച്ച ആത്മവിശ്വാസത്തിലുമാണ് കളിക്കിറങ്ങുന്നത്.
ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ തകര്‍ക്കാന്‍ ശേഷിയുള്ള രണ്ട് മികച്ച കളിക്കാരാണ് അവര്‍ക്കുള്ളത്. എമിലിയാനോ ആല്‍ഫാരോയും മാഴ്‌സലിന്യോയും. ആദ്യ പാദത്തില്‍ കേരളത്തിന് എതിരെ മാഴ്‌സലിന്യോ നേടിയ ഗോള്‍ അതിന് ഉദാഹരണമാണ്.
ബ്ലാസ്റ്റേഴ്‌സിനും മികച്ച താരങ്ങളുണ്ട് എന്നാല്‍ അവസരത്തിനൊത്ത് ഉയരാന്‍ ഇനിയും ഈ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. മുന്നേറ്റത്തില്‍ ഹ്യൂമിന്റെ പ്രകടനവും മധ്യനിരയില്‍ കരേജ് പെകുസണിന്റെയും സാന്നിധ്യമാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്. പരുക്കേറ്റ ബെര്‍ബറ്റോവ് ഇന്ന് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഡല്‍ഹിക്ക് എതിരെ പകരക്കാരനായി ഇറങ്ങിയ ഗുഡ്‌ജോണിനെ ഇന്ന് ആദ്യ ഇലവനില്‍ പ്രതീക്ഷിക്കാം. പരിക്ക് മൂലം ടീം വിട്ട കേസിറോന്‍ കിസിറ്റോയിക്ക് പകരം ടീമില്‍ എത്തിയതാണ് ഈ ഐസ്‌ലാന്റ് താരം.
മാര്‍ക് സിഫിനിയോസ് ഗോവയില്‍ പോയതോടെ ബ്ലാസ്റ്റേഴ്‌സ് പുതിയ ടീമിനെ വാര്‍ത്തെടുക്കുകയാണ് .കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന വിക്ടര്‍ ഫോര്‍സാദ പുള്‍ഗ ടീമില്‍ തിരികെ എത്തിക്കഴിഞ്ഞു. പുള്‍ഗയെ കൂടാതെ ബ്രസീലിയന്‍ താരം നില്‍മറും മഞ്ഞക്കൂടാരത്തില്‍ എത്തിയതായാണ് സൂചന.
ഡല്‍ഹിക്കെതിരെ നേടിയ വിജയത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് ഫോമിലേക്ക് എത്തിയെന്ന് പ്രതീക്ഷിക്കാം. ഒരു സമനില പോലും പ്ലേഓഫ് സാധ്യത തകര്‍ക്കുമെന്ന സാഹചര്യത്തില്‍ വിജയം തുടരേണ്ടത് ബ്ലാസ്റ്റേഴ്‌സിന് അനിവാര്യമാണ്.