വൈ.എസ്.ആറിന്റെ ജീവിതം പറഞ്ഞ യാത്രക്ക് ശേഷം തെലുങ്കില്‍ അടുത്ത ചിത്രവുമായി മമ്മൂട്ടി. തെലുങ്കു യുവതാരം അഖില്‍ അക്കിനേനിയും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ പട്ടാളക്കാരന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടി മറ്റന്നാള്‍ യൂറോപ്പിലേക്ക് പോകും.
സുരേന്ദ്ര റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ യൂറോപ്പിലെ ചിത്രീകരണം നവംബര്‍ 2 വരെയാണ്. ഹൈദരാബാദിലായിരുന്നു ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം നടന്നത്. ഹൈദരാബാദിന് പുറമെ കാശ്മീര്‍, ഡല്‍ഹി എന്നിവടങ്ങളിലും ചിത്രീകരണം നടക്കും. മമ്മൂട്ടി റെക്കോഡ് പ്രതിഫലമാണ് സിനിമയ്ക്ക് വേണ്ടി വാങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.