Skip to main content

ഭാരതരത്ന ബഹുമതിയെ ഇകഴ്ത്തിയും എ.ആര്‍ റഹ്‌മാനെ അധിക്ഷേപിച്ചും വിവാദത്തിലായിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്ണ. ബാലകൃഷ്ണ മുമ്പ് നല്‍കിയ ചാനല്‍ അഭിമുഖത്തിലെ വിവാദ ഭാഗങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുന്നത്. ഭാരതരത്ന തന്റെ അച്ഛന്‍ എന്‍.ടി രാമറാവുവിന്റെ നഖത്തിന് തുല്യമാണെന്ന് ബാലകൃഷ്ണ. ഓസ്‌കാര്‍ പുരസ്‌കാരം ഏതോ ഏ.ആര്‍ റഹ്‌മാന് കിട്ടി ആരാണെന്ന് തനിക്കറിയില്ലെന്നും ബാലകൃഷ്ണ. സുപ്രധാന പുരസ്‌കാരങ്ങള്‍ നന്ദമുരി കുടുംബത്തിന് ലഭിക്കാത്തത് പരാമര്‍ശിച്ചാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. നേരത്തെയും ബാലകൃഷ്ണയുടെ പെരുമാറ്റവും ആരാധകരെ അധിക്ഷേപിച്ച സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

തെലുങ്ക് അഭിമുഖത്തില്‍ ഹോളിവുഡ് സംവിധായകന്‍ ജയിംസ് കാമറൂണുമായി സ്വയം താരതമ്യപ്പെടുത്തുന്നുണ്ടെന്നും ട്വിറ്ററില്‍ ചിലര്‍ കുറിച്ചു. കാമറൂണില്‍ നിന്ന് വ്യത്യസ്ഥമായി വേഗത്തില്‍ ഷൂട്ട് തീര്‍ക്കാനാണ് താന്‍ ആലോചിക്കാറുള്ളതെന്നും ബാലകൃഷ്ണ.