പുതിയ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ അപരനായി ട്രോളുകളില്‍ നിറഞ്ഞ് നടന്‍ ചെമ്പില്‍ അശോകന്‍. അനില്‍കാന്തിനെ ഡി.ജി.പിയായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് കാക്കിയണിഞ്ഞ ചെമ്പില്‍ അശോകനെയും ട്രോളന്‍മാര്‍ ഏറ്റെടുത്തത്. നേരത്തെ ലോക്നാഥ് ബെഹ്റ ഡി.ജി.പിയായി ചുമതലയേറ്റെടുത്തപ്പോഴും നിമിഷങ്ങള്‍ക്കകം നടന്‍ സാജു നവോദയയെ (പാഷാണം ഷാജി) സാമൂഹ്യ മാധ്യമങ്ങളില്‍ അപരനാക്കി ട്രോളന്‍മാര്‍ ആഘോഷമാക്കിയിരുന്നു.
പാഷാണം ഷാജി മാറി, ഡിജിപിയായി ചെമ്പില്‍ അശോകന്‍ ചുമതലയേറ്റു എന്ന അടിക്കുറിപ്പോടെയുള്ള ട്രോളുകള്‍ കഴിഞ്ഞ ദിവസംമുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ചെമ്പില്‍ അശോകന്റെ പോലീസ് വേഷങ്ങളില്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അനില്‍കാന്തിനൊപ്പം ചേര്‍ത്തുവെച്ചാണ് ട്രോളന്‍മാരുടെ ആഘോഷം. ബെഹ്റ-പാഷാണം ഷാജി കോമ്പിനേഷന്‍ ഏറ്റെടുത്ത സാമൂഹ്യ മാധ്യമങ്ങള്‍ അനില്‍കാന്ത്-ചെമ്പില്‍ അശോകന്‍ കോമ്പിനേഷനും ഏറ്റെടുത്തു കഴിഞ്ഞു.