ദൃശ്യം 2; ലോക്ക്ഡൗണിന് ശേഷമുളള മോഹന്‍ലാലിന്റെ ആദ്യ സിനിമ

Glint desk
Wed, 20-05-2020 04:53:54 PM ;

ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ മോഹന്‍ലാല്‍ ആദ്യം അഭിനയിക്കുന്ന ചിത്രം ദൃശ്യം 2 ആയിരിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ലോക്ക്ഡൗണിന് ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് സിനിമ എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ദൃശ്യം 2വിന് ശേഷമായിരിക്കും ഷൂട്ടിംഗ് നിര്‍ത്തിവെച്ച മറ്റ് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കുക.

ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ ഒരുക്കുന്ന ചിത്രം ദൃശ്യം പോലെ തന്നെ ക്രൈംത്രില്ലറാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.ജിത്തു ജോസഫ് തന്നെയാണ് രണ്ടാംഭാഗത്തിന്റെയും സംവിധാനവും എഴുത്തും നിര്‍വ്വഹിക്കുന്നത്. 2013ല്‍ റിലീസ് ചെയ്ത ദൃശ്യം സൂപ്പര്‍ഹിറ്റായിരുന്നു. 

Tags: