'മാലികി'ല്‍ ഗംഭീര മേക്കോവറില്‍ ഞെട്ടിക്കാന്‍ നിമിഷയും

Glint Desk
Sun, 15-03-2020 04:54:41 PM ;

 

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'മാലിക്' എന്ന ചിത്രം ശ്രദ്ധ നേടിയത് ഫഹദ് ഫാസിലിന്റെ മേക്കോവര്‍ കൊണ്ടാണ്. ഇപ്പോഴിതാ നിമിഷാ സജയന്റെ പ്രായമേറിയ ഗെറ്റപ്പ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒറ്റ നോട്ടത്തില്‍ ഇത് നിമിഷാ സജയന്‍ തന്നെയാണോ എന്ന് തിരിച്ചറിയാനാവാത്ത മേക്കോവറാണ് സിനിമയിലേത്. അവധിക്കാല റിലീസായാണ് ചിത്രം തീയേറ്ററിലെത്തുക. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരഞ്ഞെടുക്കുന്ന എല്ലാ കഥാപാത്രങ്ങളിലും വ്യത്യസ്തത പുലര്‍ത്തുകയും ഗംഭീര പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യുന്ന നിമിഷാ സജയന്റെ മറ്റൊരു മികച്ച കഥാപാത്രം തന്നെയായിരിക്കും മാലികിലേതും എന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്. 

പീരിയഡ് ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ 64കാരനായ സുലൈമാന്‍ മാലിക് എന്ന കഥാപാത്രമായി ഫഹദ് എത്തുമ്പോള്‍ റോസ്‌ലിന്‍ എന്ന കഥാപാത്രമായാണ് നിമിഷ എത്തുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രമാണ് മാലിക്.  

Tags: