മെഗാസ്റ്റാര്‍ മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു. പോക്കിരിരാജ, മധുരരാജ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന സിനിമയ്ക്ക് 'ന്യൂയോര്‍ക്ക്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രം പൂര്‍ണ്ണമായും അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്. ഒരു ബിഗ്ബജറ്റ് ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.
നവീന്‍ ജോണിന്റെയാണ് തിരക്കഥ. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം യു.ജി.എം പ്രോഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഹോളിവുഡില്‍ നിന്നുള്ള പ്രമുഖ ആക്ഷന്‍ ഡയറക്ടറാണ് ഇത്തവണ വൈശാഖുമായി കൈകോര്‍ക്കുന്നത്. ബാദുഷയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.