Skip to main content

Sindhu-Menon

ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ നടി സിന്ധു മേനോനും സഹോദരനും എതിരെ പോലീസ് കേസ്. കാര്‍ ലോണായെടുത്ത 36 ലക്ഷം രൂപ തിരിച്ചടയ്ക്കാത്തതിനാണ് കേസ്. ബെംഗളൂരു ആര്‍.എം.സി യാര്‍ഡ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ബാങ്കിന്റെ പരാതിയെത്തുടര്‍ന്നാണു നടപടി.

 

സിന്ധുവിന്റെ സഹോദരന്‍ മനോജ് കാര്‍ത്തികേയന്‍, നാഗശ്രീ ശിവണ്ണ, ഇന്ദിര മേനോന്‍, സുധ രാജശേഖര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സിന്ധു ഇപ്പോള്‍ യു.കെയിലാണു താമസം.