Skip to main content

 shakeela-richa-chandda

തെന്നിന്ത്യന്‍ സിനിമാ നടി ഷക്കീലയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ ബോളിവുഡ് താരം റിച്ച ചദ്ദയാണ് ഷക്കീലയെ അവതരിപ്പിക്കുന്നത്. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രത്തിന്റെ സംവിധായകന്‍.

 

ഒരു കാലത്ത് മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച നടിയായിരുന്നു ഷക്കീല. അവര്‍ അഭിനയിച്ച ബിഗ്രേഡ് സിനിമകള്‍ വന്‍ലാഭമുണ്ടാക്കി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അവര്‍ അഭിനിച്ചു. പിന്നീട് ബിഗ്രേഡ് സിനിമകള്‍ മലയാളത്തില്‍ തകര്‍ച്ച നേരിട്ടതോടെ ഷക്കീലയുടെ കാലം അവസാനിച്ചു.

 

സിനിമലോകത്തേക്കുള്ള ഷക്കീലയുടെ പ്രവേശനം മുതല്‍ അഭിനയത്തിലൂടെ അവര്‍ സ്വന്തമാക്കിയ സ്വത്തും സമ്പാദ്യവുമെല്ലാം നഷ്ടമാകുന്നതുമെല്ലാം ചിത്രത്തില്‍ പ്രതിപാദിക്കും എന്നാണ് അറിയുന്നത്. 2019 ആദ്യം സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രാഥമിക വിവരം.

 

സില്‍ക് സ്മിതയുടെ ജീവിതം ആ്‌സ്പദമാക്കി നിര്‍മിച്ച ഡേര്‍ട്ടി പിക്ചര്‍ വന്‍ വിജയമായിരുന്നു. വിദ്യാബാലനായിരുന്നു സില്‍ക്ക് സ്മിതയെ അവതരിപ്പിച്ചത്.