ഐഫോണ്‍ റീസൈക്കിള്‍ ചെയ്യുന്ന റോബോട്ട് ആപ്പിള്‍ പുറത്തിറക്കി

Glint staff
Fri, 20-04-2018 06:52:31 PM ;

 daisy-robot
പഴയ ഐഫോണുകളില്‍ നിന്ന് ഗുണനിലവാരമുള്ള ഭാഗങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന പുതിയ റോബോട്ടിനെ ആപ്പിള്‍ പുറത്തിറക്കി. 'ഡെയ്‌സി' എന്നാണ് പുതിയ റോബോട്ടിന്റെ പേര്. 2016 ല്‍ അവതരിപ്പിച്ച 'ലിയാം' റോബോട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് 'ഡെയ്‌സി'യുടെ നിര്‍മാണവും.

 

മണിക്കൂറില്‍ 200പഴയ ഐ ഫോണുകളില്‍ നിന്ന് പുനരുപയോഗ്യമായ ഭാഗങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ പുതിയ റോബോട്ടിനാവും. ഉപയോഗം കഴിഞ്ഞാല്‍ ഫോണുകള്‍ വെറുതെ നശിപ്പിച്ച് കളയുന്ന രീതിക്ക് മാറ്റമുണ്ടാക്കാന്‍ ഇതുവഴി കഴിയുമെന്നാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്.

 

 

Tags: