Skip to main content

escalator

എസ്‌കലേറ്ററുകളുടെ ഹാന്‍ഡ്‌റെയിലുകളെ അണുവിമുക്തമാക്കാന്‍ ഉപകരണം. ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജിയാണ് ഉപകരണം വിപണിയിലിറക്കുന്നത്. അള്‍ട്രാവയലറ്റ് രശമി  ഉപയോഗിച്ചാണ് അണുവിമുക്തമാക്കല്‍ സാധ്യമാക്കുന്നത്. പൊതുസ്ഥലങ്ങളിലെ എസ്‌കലേറ്റര്‍ ഹാന്‍ഡ്‌റെയിലുകളില്‍ പതിനായിരക്കണക്കിന് കൈകളാണ് പതിയുന്നത്. അതിനാല്‍ രോഗങ്ങള്‍ പകരാനും പടരാനുമുള്ള സാധ്യത കൂടുതലാണ്.

 

കരസ്പര്‍ശത്താല്‍ ഹാന്‍ഡ്‌റെയിലുകളില്‍ പറ്റുന്ന അണുക്കളുടെ ന്യൂക്ലിക് ആസിഡ് അല്ലെങ്കില്‍ ഡി.എന്‍.എ ലക്ഷ്യമാക്കിയാണ് ഈ അള്‍ട്രാവയലറ്റ് രശ്മി ഉപകരണം പ്രവര്‍ത്തിച്ച് അണുനാശം വരുത്തുക. എസ്‌കലേറ്റര്‍ ചലനത്തില്‍ നിന്ന് വൈദ്യുതിയുല്‍പ്പാദിപ്പിച്ചു കൊണ്ടാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുക.