Skip to main content

tata-altroz

കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഓട്ടോ ഷോയില്‍ കണ്‍സപ്റ്റ് അവതരിപ്പിച്ചത് മുതലേ വാഹനപ്രേമികള്‍ കാത്തിരിക്കുന്ന മോഡലാണ് ടാറ്റയുടെ ആള്‍ട്രോസ്. ദാ ഇപ്പോള്‍ ജനീവ ഓട്ടോ ഷോയിലൂടെ വാഹനം അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ. പ്രീമിയം ഹാച്ച് ബാക്ക് വിഭാഗത്തിലെത്തുന്ന വാഹനത്തിന് ആരെയും ആകര്‍ഷിക്കുന്ന രൂപമാണ്. ഈ വിഭാഗത്തില്‍ കണ്ടുപഴകിയ മോഡലുകളേക്കാള്‍ തീര്‍ത്തും വ്യത്യസ്തമാണ് ആള്‍ട്രോസ്. വാഹനത്തിന്റെ ഇലട്രിക് പതിപ്പും ജനീവ ഓട്ടോഷോയില്‍ ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്.

Image may contain: car

ഹാരിയറിന്റേതിനോട് സാമ്യമുള്ള ഗ്രില്ലാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. കനമുള്ള ക്യാരക്ടര്‍ ലൈന്‍ വാഹനത്തെ കൂടുതല്‍ സ്‌പോര്‍ട്ടി ആക്കുന്നു. പിന്‍വശക്കാഴ്ചയും മികച്ചത് തന്നെ. 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ആള്‍ട്രോസിന് കരുത്ത് നല്‍കുന്നത്. ഇലട്രിക് വകഭേദത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമയിട്ടില്ല.