കര്‍ണാടക ആര്‍.ടി.സി ബസില്‍ ഡ്രൈവര്‍ക്കൊപ്പമിരുന്ന് കുരങ്ങ് സ്റ്റിയറിങ് നിയന്ത്രിക്കുന്ന വീഡിയോ പുറത്ത്. കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ നിന്ന് ഭരമസാഗരയിലേക്ക് സര്‍വീസ് നടത്തുന്ന ബസിലാണ് സംഭവം.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ കുരങ്ങിന് ബസ്സിന്റെ നിയന്ത്രണം കൈമാറിയ ഡ്രൈവര്‍ പ്രകാശിനെ അധികൃതര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ തംരഗമാവുകയാണ്.