Skip to main content
Ad Image

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച നേട്ടമുണ്ടാക്കിയ തൃപ്പൂണിത്തുറയില്‍ മെട്രോമാന്‍ ഇ.ശ്രീധരനെ വിജയിപ്പിച്ചേക്കും. കൊച്ചി മെട്രോയും പാലാരിവട്ടം മേല്‍പ്പാലവും അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ശ്രീധരന്റെ പ്രവര്‍ത്തന മണ്ഡലം കൊച്ചി ആയതിനാല്‍ ഇതുള്‍പ്പെടുന്ന മണ്ഡലത്തില്‍ അദ്ദേഹത്തെ പരിഗണിക്കണമെന്നാണ്  കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. 

2016-ല്‍ എം.സ്വരാജിലൂടെ സി.പി.എം പിടിച്ചെടുത്തതാണ് തൃപ്പൂണിത്തുറ. മന്ത്രിയായിരുന്ന കെ.ബാബു രണ്ടാമതെത്തി. അതേ സമയം ബിജെപിക്കായി മത്സരിച്ച തുറവൂര്‍ വിശ്വംഭരന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

Tags
Ad Image