പാലാരിവട്ടം പാലം പൊളിച്ച് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് പണം നല്‍കേണ്ടെന്ന് ഇ ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഡിഎംആര്‍സി നിര്‍മ്മിച്ച കൊച്ചിയിലെ മറ്റ് പാലങ്ങള്‍ക്കായി എസ്റ്റിമേറ്റിനേക്കാള്‍ കുറഞ്ഞ തുക മാത്രമാണായതെന്നും, ഇതില്‍ നിന്ന് ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഈ തുക ഉപയോഗിച്ച് പാലം നിര്‍മ്മിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാന്‍ സുപ്രീംകോടതി ഉത്തരവിടുന്നത്. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയിലെ ഹര്‍ജി ആറ് മാസത്തിനകം തീര്‍പ്പാക്കണമെന്നും ജനതാല്‍പര്യമനുസരിച്ച് പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നുമായിരുന്നും സുപ്രീംകോടതി ഉത്തരവിട്ടു. പാലം ഭാരപരിശോധന നടത്താന്‍ കഴിയാത്ത വിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.