ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്‌ക്കെതിരായ പരമാര്‍ശം; മുല്ലപ്പള്ളിയെ തള്ളി ലീഗ്

Glint desk
Sun, 21-06-2020 05:51:32 PM ;

ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്‌ക്കെതിരായി നടത്തിയ പരമാര്‍ശത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്ലീം ലീഗ്. പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്നും പിന്‍വലിക്കണോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെയെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചയ്ക്ക് ഇപ്പോഴില്ലെന്ന് ലീഗ് അറിയിച്ചു. ഇതിനെതിരെ പ്രതിപക്ഷത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും ലീഗ് വിമര്‍ശിച്ചു.

അങ്ങനെ ഒരു പദപ്രയോഗം ഒഴിവാക്കാമായിരുന്നു എന്നാണ് ഞങ്ങളുടെ നിലപാട്. ഇതിന്റെ പേരില്‍ പ്രതിപക്ഷത്തെ ഒന്നിച്ച് വിമര്‍ശിക്കുകയും അവരെ കരുണയില്ലാത്തവരെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിപ്പില്ല എന്നും മജീദ് പറഞ്ഞു. 

പ്രവാസി വിഷയത്തിലടക്കം വലിയ രീതിയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വലിയ വിഷയങ്ങള്‍ ഉണ്ടായിട്ടും അതിലേക്ക് കടക്കാതെ ഇത്തരമൊരു പരാമര്‍ശം നടത്തിയതോട് കൂടി ഭരണപക്ഷത്തിന്റെ കൈയ്യില്‍ അടിക്കാനായി വടികൊടുക്കുന്നതിന് തുല്യമായി ഇതെന്നാണ് ലീഗിന്റെ അഭിപ്രായം. 

Tags: