കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ ഉത്തരവിറങ്ങി. ആറ് ദിവസത്തെ ശമ്പളം 5 മാസമായി പിടിച്ചെടുക്കാനാണ് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നത്. ഒരു മാസത്തെ ശമ്പളം ഇതിനകം സംഭാവന ചെയ്തവര്‍ക്ക് ഉത്തരവ് ബാധകമല്ല.
ഗുരുതര സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ശമ്പളം പിടിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ പിടിച്ചെടുക്കുന്ന ശമ്പളം പിന്നീട് തിരിച്ച് കൊടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ പിടിച്ചെടുക്കുന്ന തുക തിരിച്ച് കൊടുക്കുമെന്ന് ധനമന്ത്രി അടക്കം പറഞ്ഞിരുന്നു എന്നാല്‍ ഇതിനെ കുറിച്ച് ഒന്നും ഉത്തരവില്‍ പറഞ്ഞിട്ടില്ല. ഇരുപതിനായിരം രൂപയ്ക്ക് താഴെ ശമ്പളമുള്ളവരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.