ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ് ആഘോഷിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പതിവുകള്‍ പലതും മാറ്റിവച്ചാണ് ആഘോഷം. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നെങ്കിലും വിശ്വാസികളെ പങ്കെടുപ്പിച്ചില്ല. എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി.
ഈസ്റ്റര്‍ ദിനത്തില്‍ കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കോവിഡ് പ്രതിരോധ നടപടികളില്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു. കോവിഡിനെതിരെ കേരളം നടത്തുന്നത് സമാനതളില്ലാത്ത പോരാട്ടമാണ്. അതിന് എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും ഇവര്‍ക്കൊക്കെ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിക്കുന്നു. അതിജീവനത്തിന്റെ സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത്. രോഗത്തെ നമ്മല്‍ അതിജീവിക്കുമെന്ന പ്രതീക്ഷയാണ് ഈ ദിനം നല്‍കുന്നത്. കര്‍ദിനാള്‍ പറഞ്ഞു.