നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നതിനിടെ അവധി അപേക്ഷ നല്‍കി കുഞ്ചാക്കോ ബോബനും മുകേഷും സാക്ഷി വിസ്താരത്തിന് ഹാജരാവാത്തതിന്റെ പേരില്‍ കുഞ്ചാക്കോ ബോബനെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടന്‍ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.
നിയമസഭ നടക്കുന്നതിനാല്‍ അവധി അനുവദിക്കണമെന്നാണ് മുകേഷിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസിന്റെ സാക്ഷിവിസ്താരം ഇന്ന് തുടരും. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ഇന്ന് വിസ്തരിക്കും.