അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; കോടിയേരി ബാലകൃഷ്ണന്‍

Glint Desk
Sun, 16-02-2020 02:05:42 PM ;

യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയ ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും കോടിയേരി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകളെ ശരിവയ്ക്കുന്നതാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍. 

കോടിയേരിയുടെ വാക്കുകളോട് പ്രതികരിക്കാനില്ലെന്നാണ് അലന്റെയും താഹയുടെയും കുടുംബത്തിന്റെ പ്രതികരണം. 

Tags: