അതിവേഗ റെയില്‍വേ പദ്ധതിയ്ക്കായുള്ള ആകാശ സര്‍വ്വേ പൂര്‍ത്തിയായതായി ധനമന്ത്രി തോമസ് ഐസക്. ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതിലൂടെ നാല് മണിക്കൂറിനുള്ളില്‍ 1457 രൂപകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് എത്താം.ഇത് കേരളത്തിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്ക് വരുന്ന പദ്ധതി ആയിരിയ്ക്കുമെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം തന്നെ ഭൂമി ഏറ്റെടുക്കുമെന്നും അതുകഴിഞ്ഞാല്‍ മൂന്ന് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍ പാത കൂടാതെ പുതിയ സര്‍വ്വീസ് റോഡുകളും അഞ്ച് ടൗണ്‍ഷിപ്പുകളും ഈ പദ്ധതിയില്‍ ഉണ്ടാകും. 10 സ്റ്റേഷനുകള്‍ മാത്രമെ ഉണ്ടാവൂ എങ്കിലും 28 ഫീഡര്‍ സ്റ്റേഷനുകളുണ്ടാവും.
നിര്‍മ്മാണ വേളയില്‍ 50,000 പേര്‍ക്കും സ്ഥിരമായി 10,000 പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്നും ടൗണ്‍ഷിപ്പുകളുടെ നിര്‍മ്മാണത്തിന് പല നിക്ഷേപകരും മുന്നോട്ട് വന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.