പന്തീരങ്കാവ് യു.എ.പി.എ കേസ് സംബന്ധിച്ച് സി.പി.എമ്മില്‍ അഭിപ്രായഭിന്നതയില്ലെന്ന നിലപാടില്‍ ഉറച്ച് നിന്ന് സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍. സി.പി.എമ്മിന്റെയും എസ്.എഫ്.ഐയുടേയും മറപറ്റി അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസം പ്രചരിപ്പിച്ചെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി പി. ജയരാജന്‍ പറഞ്ഞു. സി.പി.എമ്മിന് ഇക്കാര്യത്തില്‍ ഒരു നിലപാടാണുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം.
യു.എ.പി.എ കേസ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന അദ്ദേഹം അരസംഘിയാണെന്ന ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.