Skip to main content

കോട്ടയം സി.എം.എസ്.കോളേജില്‍ സംഘര്‍ഷം. സംയുക്ത വിദ്യാര്‍ത്ഥി സംഘവും എസ്.എഫ്.ഐയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥത്തെത്തി ലാത്തി വീശി. കോളേജിലെ ഫിസിക്‌സ് വിഭാഗം വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതാണ് പ്രതിഷേധത്തിന് കാരണം. പുറത്ത് നിന്ന് എത്തിയവരാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതെന്ന് പ്രിന്‍സിപ്പാള്‍ പറയുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് എസ്.എഫ്.ഐയുടെ കോളേജിലെ യൂണിറ്റ് സെക്രട്ടറിയെയടക്കം പോലീസ് വാഹനത്തില്‍ കയറ്റിയിരിക്കുകയാണ്. ഇതിനെതിരെ എസ്.എഫ്.ഐ. വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തി. പെണ്‍ക്കുട്ടികളടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്.
കോളേജിന്റെ പുറത്ത് നിന്നെത്തിയവരാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും ഇവര്‍ക്ക് കഞ്ചാവ് മാഫിയ ബന്ധമുണ്ടെന്നും അത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അല്ലെന്നും എസ്.എഫ്.ഐ പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു.

 

 

Tags