നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല, വേണമെങ്കില്‍ കാണാം

Glint Desk
Fri, 29-11-2019 12:05:07 PM ;

 dileep

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭത്തിന്റെ ദൃശ്യങ്ങള്‍ കേസിലെ പ്രതിയായ ദിലീപിന് നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. ദൃശ്യങ്ങള്‍ ദിലീപിന് കാണാമെന്നും എന്നാല്‍ അത് കൈമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് തന്റെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്ന നടിയുടെ വാദം പരിഗണിച്ചാണ് കോടതി വിധി. 

കേസിലെ പ്രധാന രേഖയായി പോലീസ് കണ്ടിരിക്കുന്നത് ഈ ദൃശ്യങ്ങളായതിനാല്‍ അതിന്റെ പകര്‍പ്പ് തനിക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. ഇതേ ആവശ്യവുമായി ദിലീപ് വിചാരണ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളുന്ന സാഹചര്യമാണ് ഉണ്ടായത്. 

സുപ്രീംകോടതിയിലെ കേസ് നീണ്ടുപോയതിനാല്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ കുറ്റംചുമത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. വിധി വരുന്നതോടെ വിചാരണ നടപടികളിലേക്ക് പോകുന്നതിന് അന്വേഷണ സംഘത്തിനുള്ള തടസ്സം മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags: