യുഎപിഎ അറസ്റ്റിനെതിരെ രമേഷ് ചെന്നിത്തല

Glint Desk
Sat, 02-11-2019 12:49:32 PM ;

 

Ramesh chennithala

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവെപ്പ് സംബന്ധിച്ച് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകാത്തത് കള്ളക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേരുന്ന നടപടികളല്ല പിണറായി വിജയന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവരെ അറസ്റ്റ് ചെയ്തതോടെ പുറത്താകുന്നത് സര്‍ക്കാരിന്റെ കിരാത മുഖമാണെന്നും.സിപിഐ ഉന്നയിക്കുന്ന വാദങ്ങള്‍ പോലും മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

ഏഴ് പേരെയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വെടിവച്ച് കൊന്നത്.  ആശയ പ്രചരണം നടത്തുന്നവര്‍ക്കെതിരെയല്ല യുഎപിഎ ചുമത്തേണ്ടതെന്നും  രമേശ് ചെന്നിത്തല പറഞ്ഞു. 

 

Tags: