പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിന്ന് പ്രമുഖ അഭിഭാഷകനെ ഇറക്കി സര്‍ക്കാര്‍. കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരെ ഇന്ന് ഹാജരാകാന്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ രജ്ഞിത് കുമാറിനെ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇദ്ദേഹത്തിന് 25 ലക്ഷം രൂപയാണ് ഫീസ്.
കേസിനെ പോലീസ് കൈകാര്യം ചെയ്തത് പ്രതിപറഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തിയാണെന്നും കാര്യക്ഷമമായ വസ്തുതാപരമായ അന്വേഷണം നടന്നിട്ടില്ലെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിടാന്‍ ഉത്തരവിട്ടത്.
സംഭവത്തില്‍ സി.പി.എം നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്ന് ആരോപിച്ച് കൊലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി.