Skip to main content
Kasaragod

 fake-vote

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. ആളുമാറി വോട്ട് ചെയ്യുന്നതിന്റെയും ഒരാള്‍ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടരിക്കുന്നത്. ചെറുതാഴം പഞ്ചായത്തിലെ 19 നമ്പര്‍ ബൂത്തില്‍ ഒന്നിലേറെ കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

 

17 ാം നമ്പര്‍ ബൂത്തില്‍ വോട്ടുള്ള എംപി സലീന 19 ാം നമ്പര്‍ ബൂത്തിലെത്തി വോട്ടു ചെയ്തു. ഇവര്‍ പഞ്ചായത്ത് അംഗം കൂടിയാണ്. 24ാം നമ്പര്‍ വോട്ടുള്ള സുമയ്യ ടിപിയും 19ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്തിട്ടുണ്ട്. കന്നപ്പള്ളി പഞ്ചായത്തിലെ ആളും ബൂത്ത് 19ല്‍ വോട്ട് ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഒരാള്‍ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. കാസര്‍ഗോടും കണ്ണൂരും കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ദിനത്തില്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

 

സംഭവത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടി.