Skip to main content
Delhi

 fire-works

തൃശൂര്‍ പൂരാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്‍കി. ആചാര പ്രകാരം പൂരം വെടിക്കെട്ട് നടത്താം എന്ന് കോടതി വ്യക്തമാക്കി. കരിമരുന്ന് ഉപയോഗത്തിനും വെടിക്കെട്ട് നടത്തുന്ന സമയത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ കോടതി ഇളവ് നല്‍കുകയായിരുന്നു. വെടിക്കെട്ടിന് അനുമതി തേടി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചത്.

 

അതേസമയം വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ അനുമതി വേണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.