Kakkanad
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡനെതിരെ എറണാകുളത്ത് മത്സരിക്കുമെന്ന് സരിത എസ് നായര്‍. നാമനിര്‍ദേശ പത്രിക വാങ്ങാന്‍ കാക്കനാട് കളക്ടറേറ്റില്‍ എത്തിയ സരിത മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുറ്റാരോപിതരായ ചില സ്ഥാനാര്‍ഥികള്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. രാഷ്ട്രീയ പിന്‍ബലമുള്ള ഏതൊരാള്‍ക്കും, അയാള്‍ കുറ്റാരോപിതനാണെങ്കില്‍ പോലും നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച് ജനപ്രതിനിധിയാകാം. അങ്ങിനെയുള്ളവര്‍ക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാമെന്നും ഇതിലൂടെ ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കുകയാണ് ലക്ഷ്യമെന്നും സരിത പറഞ്ഞു.