Skip to main content
Kannur

 P-Jayarajan

വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി.ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എമ്മില്‍ ധാരണ. മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. യോഗത്തില്‍ പി.സതീദേവിയുടെയും പി.എ മുഹമ്മദ് റിയാസിന്റെയും വി.ശിവദാസന്റെയും പേരുകള്‍ ഉയര്‍ന്നെങ്കിലും പി.ജയരാജനാണ് മുന്‍തൂക്കം ലഭിച്ചത്.

 

പി ജയരാജന്റെ ജനസമ്മിതിയും സംഘടനാ സ്വാധീനവും മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത്തവണ മത്സരിക്കില്ല എന്നുള്ളതും ആര്‍.എം.പിക്ക് സ്വാധീനം കുറഞ്ഞതും ഗുണകരാകുമെന്നും ഇടത് ക്യാമ്പ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് തവണയും മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയിച്ച മണ്ഡലമാണ് വടകര.