പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും, കൃപേഷും കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല. പീതാംബരന് മാത്രമായി ഇത്തരമൊരു കൊലപാതകം ചെയ്യാനാകില്ല. കൊല നടത്തിയത് പുറത്ത് നിന്നുള്ളവരാണ്. കൃത്യത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നും കൃപേഷിന്റെ അച്ഛന്‍ ആരോപിച്ചു.
പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ശരത് ലാലിന്റെ കുടുംബവും പറഞ്ഞു. ഇന്ന് രാവിലെ വീട് സന്ദര്‍ശിച്ച റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനോടാണ് ശരത്തിന്റെ പിതാവ് സത്യന്‍ നിലപാടറിയിച്ചത്. കുടുംബത്തിന്റെ വികാരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് റവന്യൂമന്ത്രി ഉറപ്പുനല്‍കി. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും ഇ.ചന്ദ്രശേഖരന്‍ സത്യനോട് പറഞ്ഞു. കൊല്ലപ്പെട്ട കൃപേഷിന്റെ വീട് സന്ദര്‍ശിച്ചശേഷമാണ് ചന്ദ്രശേഖരന്‍ ശരത് ലാലിന്റെ വീട്ടിലെത്തിയത്.