ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Glint Staff
Fri, 18-01-2019 12:54:28 PM ;
Delhi

Sabarimala

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കയറി എന്ന് പറയുന്ന 51 യുവതികളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പട്ടികയില്‍ ഉള്ളവരില്‍ ഭൂരിഭാഗവും ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മലയാളികള്‍ രണ്ട് പേര്‍ മാത്രമാണുള്ളത് എന്നാണ് സൂചന.

 

അതേ സമയം ശബരിമല കയറിയ ബിന്ദുവിനും കനകദുര്‍ഗക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇവര്‍ മറ്റ് പല കാര്യങ്ങളും ഉന്നയിച്ചെങ്കിലും കോടതി അതിലേക്കൊന്നും കടക്കാതെ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

 

 

Tags: