ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ഈ മാസം 22ന് പരിഗണിക്കില്ല

Glint Staff
Tue, 15-01-2019 12:28:42 PM ;
Delhi

sabarimala-sc

ശബരിമല യുവതീപ്രവേശ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി 22ന് പരിഗണിക്കില്ല. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാല്‍ കേസ് അന്ന് പരിഗണിക്കാന്‍ കഴിയില്ലെന്ന് ചീഫി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.

 

യുവതീപ്രവേശ വിധിയോടു വിയോജിച്ച ഏക ജഡ്ജിയാണു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ചികിത്സയ്ക്കായാണ് അവര്‍ അവധിയില്‍ പ്രവേശിച്ചത്. അവധി എത്ര ദിവസം ഉണ്ടെന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല.

 

ശബരിമല കേസുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

 

 

Tags: