Thiruvananthapuram
ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്തുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് 1772 കേസുകളാണെടുത്തിട്ടുള്ളത്. ഈ കേസുകളില്‍ ഇതുവരെ 5,397 അറസ്റ്റിലായി. ഇതില്‍ 731 പേര് റിമാന്‍ഡിലാണ്. 4,666 പേര്‍ക്ക് ജാമ്യം ലഭിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വര്‍ഗീയതയും പരത്തുന്ന പോസ്റ്റുകള്‍ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. സമൂഹമാധ്യമങ്ങളിലല്ലാതെയും ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാലും അറസ്റ്റുള്‍പ്പടെ നേരിടേണ്ടി വരും.