Delhi
പ്രതിപക്ഷ ബഹളം കാരണം മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബഹളം കണക്കിലെടുത്ത് സഭ പിരിഞ്ഞു. ബില്‍ അവതരിപ്പിക്കാനിരിക്കേ കാവേരിപ്രശ്‌നമുയര്‍ത്തി അണ്ണാ ഡി.എം.കെ രാജ്യസഭ സ്തംഭിപ്പിക്കുകയായിരുന്നു. സഭ ഇനി ബുധനാഴ്ച ചേരും.
ബില്‍ തകര്‍ക്കാനാണ് പ്രതിപക്ഷ നീക്കമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ സര്‍ക്കാര്‍ അണ്ണാ ഡിഎംകെയെ രംഗത്തിറക്കി നടപടികള്‍ അട്ടിമറിക്കുകയാണെന്നും ബഹളത്തിന്റെ ഉത്തരവാദിത്തം പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നും കോണ്‍ഗ്രസ് രാജ്യസഭാകക്ഷിനേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.