Thu, 12-07-2018 12:04:55 PM ;
kollam
കുമ്പസാര രഹസ്യം ഉപയോഗപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വൈദികന്‍ കീഴടങ്ങി. കേസിലെ രണ്ടാം പ്രതിയായ ഫാ.ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലത്തെ ഡി.വൈ.എസ്.പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഫാ.ജോബ് മാത്യുവിനെ ഇപ്പോള്‍ കമ്മീഷ്ണര്‍ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
കേസിലെ പ്രതികളായ മൂന്ന് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങല്‍.