Kochi
അഭിമന്യു വധക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സെന്‍ട്രല്‍ സി ഐ അനന്ത്‌ലാല്‍ ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ടി സുരേഷ് കുമാറിനാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥനെ മാറ്റിയത്.
പ്രധാന പ്രതികള്‍ സംസ്ഥാനം കടന്നതായി പോലീസിന് സൂചന ലഭിച്ചു. ആറ് പേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗളുരു, കൊടക് മൈസൂര്‍ എന്നിവിടങ്ങളിലേക്കാണ് പൊലീസ് അന്വേഷണം നീളുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്