മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യൂവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. അഭിമന്യൂവിനെ കുത്തിയത് ആരാണെന്നും പോലീസ് കണ്ടെത്തിയെന്നാണ് വിവരം.
കേസില്‍ മുഹമ്മദ് എന്ന് പേരുള്ള രണ്ടു പേരുണ്ട് പോലീസ് വ്യക്തമാക്കി. ഇതില്‍ ഒരാള്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയാണ്. കൊലയുമായി അധ്യാപകന്റെ കൈവെട്ട്‌കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
കൈവെട്ട് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. കേസില്‍ യുഎപിഎ ചുമത്തുന്ന കാര്യം നിയമോപദേശം ലഭിച്ച ശേഷം ആലോചിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹറ പറഞ്ഞു.