അഭിമന്യുവിന്റെ കോലപാതകം: രണ്ട് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തു

Glint Staff
Tue, 03-07-2018 06:49:50 PM ;
Kochi

abhimanyu

എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെടാനിടയായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചെന്ന് കോളേജ് പ്രന്‍സിപ്പല്‍ കെ.എന്‍.കൃഷ്ണകുമാര്‍. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതായും കോളജ് ആധികൃതര്‍ പറഞ്ഞു. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥി മുഹമ്മദ് പ്രവേശനം നേടാനിരിക്കുന്ന ഫാറൂഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

 

അഭിമന്യുവിന്റെ കുടുംബത്തിന് കോളജില്‍നിന്ന് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. രണ്ടു ലക്ഷം രൂപയാണ് കുടുംബത്തിന് നല്‍കുക.

 

അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് അടച്ച കോളേജ് നാളെ വീണ്ടും തുറക്കും. സീനിയര്‍ ക്ലാസുകളാണ് നാളെ തുടങ്ങുന്നത്. അനുശോചന യോഗത്തോടെയാകും ക്ലാസുകള്‍ ആരംഭിക്കുക. പുതിയ കുട്ടികളുടെ ക്ലാസ് തിങ്കളാഴ്ച മുതലേ ആരംഭിക്കൂ.

 

 

 

Tags: