Skip to main content
Thiruvananthapuram

thunder-lightning

സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്.

 

കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55  കി.മീ. വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്.മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തു മത്സ്യബന്ധനത്തിനു പോകരുത്. കൂടാതെ, ലക്ഷദ്വീപിന്റെ കിഴക്കുഭാഗത്തും കേരള തീരത്തും  മത്സ്യബന്ധനത്തിനു പോകുമ്പോള്‍  ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

 

തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മുതല്‍ അടുത്ത 24 മണിക്കൂറിലേക്കാണു മുന്നറിയിപ്പ് ബാധകം.