മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

Glint Staff
Mon, 02-07-2018 12:16:10 PM ;
Kochi

abhimanyu

എറണാകുളം മഹാരാജാസ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍കസ്റ്റഡിയില്‍. കോട്ടയം സ്വദേശിയായ ബിലാല്‍, പത്തനംതിട്ട സ്വദേശി ഫറൂക്ക്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകാരാണ്.

 

തിങ്കളാഴ്ച അതിരാവിലെയാണ് സംഭവം നടന്നത്.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് കോളേജില്‍ പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കുത്തേറ്റ അഭിമന്യു ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചിരുന്നു. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും കോളേജിലെ കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥിയുമാണ് അഭിമന്യു.

 

അഭിമന്യുവിനൊപ്പം കത്തിക്കുത്തില്‍ പരുക്കേറ്റ അര്‍ജുന്‍ (19) എന്ന വിദ്യാര്‍ത്ഥി കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

 

Tags: