സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Glint Staff
Wed, 20-06-2018 04:41:03 PM ;
Thiruvananthapuram

heavy-rain  

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21 മുതല്‍ 24 വരെ ശക്തമായ മഴ തുടരാനും സാധ്യതയുണ്ട്. തുടര്‍ച്ചയായ മഴയുടെ പശ്ചാത്തലത്തില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ആവര്‍ത്തിച്ചേക്കാം.

 

കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള-കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറിന് 45 മുതല്‍ 55 കിമീ വേഗതയില്‍ കാറ്റടിക്കുവാനും സാധ്യതയുണ്ട്. അതുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

 

 

Tags: